യുവജന കമ്മീഷന് അദാലത്ത് നടത്തും
സംസ്ഥാന യുവജന കമ്മീഷന് ചെയര്പേഴ്‌സണ് ഡോ.ചിന്താ ജെറോമിന്റെ അധ്യക്ഷതയില് നാളെ (സെപ്തംബര് 13) രാവിലെ 11 മുതല് പി.ഡബ്‌ള്യു.ഡി ഗവ. റസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളില് അദാലത്ത് നടത്തും.18 വയസ്സിനും 40 നും മദ്ധ്യേയുളള യുവജനങ്ങള്ക്ക് പരാതികള് കമ്മിഷന് മുമ്പാകെ സമര്പ്പിക്കാം. ഫോണ് 0471 2308630.
ആട് വളര്ത്തലിൽ പരിശീലനം
കണ്ണൂര് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില് സെപ്തംബര് 14,15 തീയ്യതികളില് ‘ആട് വളര്ത്തല്‘ എന്ന വിഷയത്തില് പരിശീലനം നല്കുന്നു. കൂടുതല് വിവരങ്ങള്ക്ക് 0497 2763473.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുളള കോഴിക്കോട് സ്റ്റേറ്റ് ഇന്സ്റ്റിട്ട്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്സ്റ്റിട്ട്യൂട്ടില് ഒന്നര വര്ഷത്തെ തൊഴിലധിഷ്ഠിത ഡിപ്ലോമ ഇന് ഫുഡ് പ്രൊഡക്ഷന് കോഴ്‌സില് അഡ്മിഷന് നല്കുന്നു. നാഷണല് കൗണ്സില് ഫോര് ഹോട്ടല് മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജി നടത്തുന്ന കോഴ്‌സിന് ചേരാന് താല്പര്യമുളളവര് സെപ്തംബര് 15 നു മുന്പായി വെസ്റ്റ്ഹില്ലിലുളള ഇന്സ്റ്റിട്ട്യൂട്ട് ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകര് പ്ലസ് ടു പാസായിരിക്കണം. കൂടുതല് വിവരങ്ങള്ക്ക് 0495 2385861. www.sihmkerala.com.
ജൈവ വൈവിധ്യ കോണ്ഗ്രസ്സ്: കുട്ടികള്ക്ക് മത്സരം
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്ഡ് കുട്ടികളുടെ 15 ാമത് ജൈവ വൈവിധ്യ കോണ്ഗ്രസ്സിന്റെ ഭാഗമായി കുട്ടികള്ക്ക് മത്സരം സംഘടിപ്പിക്കുന്നു. പ്രൊജക്ട് അവതരണം, ഉപന്യാസം, പെയിന്റിങ്, പെന്സില് ഡ്രോയിംങ്, ഫോട്ടോഗ്രാഫി ഇനങ്ങളിലാണ് മത്സരം. പൂരിപ്പിച്ച അപേക്ഷ അതാത് ജില്ലാ കോര്ഡിനേറ്ററുടെ ഇ-മെയില് വിലാസത്തിലേക്ക് നവംബര് 10 നു മുന്പായി അയക്കണം. വിവരങ്ങള്ക്ക് 0471 2724740 എന്ന നമ്പറില് ബന്ധപ്പെടാവുന്നതാണ്. www.keralabiodiversity.org സന്ദര്ശിക്കുക.
ലിസ്റ്റുകള് പ്രസിദ്ധികരിച്ചു
കോഴിക്കോട് ഗവ.സ്‌കുള് ഓഫ് നേഴ്‌സിങില് 2022 ഡിപ്ലോമ ഇന് ജനറല് നേഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് താല്ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ മെറിറ്റ്, വെയിറ്റിങ് ലിസ്റ്റുകള് പ്രസിദ്ധികരിച്ചു. ലിസ്റ്റ് ഓഫീസ് സമയങ്ങളില് സ്‌കൂളില് നിന്നും പരിശോധിക്കാവുന്നതാണ്. ലിസ്റ്റ് സംബന്ധിച്ച പരാതികള് സെപ്തംബര് 19 ന് വൈകീട്ട് 3 നകം പ്രിന്സിപ്പാളിനെ രേഖാമൂലം അറിയിക്കണം. ഫോണ്: 0495 2365977
റേഷന്കാര്ഡ് : ബി പി എല് അപേക്ഷകള് സ്വീകരിക്കും
ഒഴിവാക്കല് മാനദണ്ഡങ്ങളില് ഉള്പ്പെടാത്ത മുന്ഗണനേതര റേഷന് കാര്ഡുകള്(വെള്ള, നീല) മുന്ഗണന വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനായുള്ള ഓണ്ലൈന് അപേക്ഷകള് (അക്ഷയ കേന്ദ്രങ്ങള് വഴിയോ സിറ്റിസണ് ലോഗിന് വഴിയോ) നാളെ മുതല് (സെപ്തംബര് 13) 30 വരെ വീണ്ടും സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര് അറിയിച്ചു.
അറിയിപ്പ്
കേരള റോഡ് ഫണ്ട് ബോര്ഡിന്റെ കോഴിക്കോട് നഗരപാതാ വികസന പദ്ധതി പ്രൊജക്ട് ഓഫീസ് ഇരഞ്ഞിപ്പാലം സദനം റോഡില് നിന്നും ചുളളിയോട് റോഡിലെ ഹൗസ് നം.13/1458(A), സിവില് സ്റ്റേഷന് പി.ഒ കോഴിക്കോട് 673020 എന്ന സ്ഥലത്തേക്ക് സെപ്തംബര് ഒന്നു മുതല് മാറ്റിയതായി പ്രൊജക്ട് മാനേജര് അറിയിച്ചു.