പേമാരിയിലും പ്രളയത്തിലും വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളിൽ
യുദ്ധകാലാടിസ്ഥാനത്തിൽ വിതരണം പുനഃസ്ഥാപിക്കുമെന്നു കെ.എസ്.ഇ.ബി.
മഴക്കെടുതിയിൽ സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനം താറുമാറായെന്നും 28
സബ് സ്റ്റേഷനുകളും അഞ്ച് ഉത്പാദന നിലയങ്ങളും പ്രവർത്തനം
നിർത്തിവയ്‌ക്കേണ്ടിവന്നെന്നും കെ.എസ്.ഇബി.ബി. അറിയിച്ചു.

അഞ്ചു ചെറുകിട വൈദ്യുതി നിലയങ്ങൾ വെള്ളം കയറി തകർന്നു. വൈദ്യുതി
ഉപകരണങ്ങൾക്ക് 350 കോടിയുടെ നഷ്ടമുണ്ടായി. ഏകദേശം 470 കോടി രൂപയുടെ
വരുമാന നഷ്ടവും ഉണ്ടായതായി കണക്കാക്കുന്നു.

വൈദ്യുതി വിതരണ മേഖലയിൽ 10,000 പതിനായിരം ട്രാൻസ്‌ഫോർമറുകൾ
വെള്ളപ്പൊക്കവും പേമാരിയും മൂലം അപകടം ഒഴിവാക്കാനായി ഓഫ് ചെയ്ത്
വെയ്‌ക്കേണ്ടി വന്നിട്ടുണ്ട്. വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളിൽ
ഇതുവരെയായി 4500ഓളം എണ്ണം ചാർജ്ജ് ചെയ്തു. ബാക്കിയുള്ളവയിൽ ഏകദേശം
1200ഓളം ട്രാൻസ്‌ഫോർമറുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അവയെല്ലാം
പ്രവർ!ത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടി ആരംഭിച്ചതായി അധികൃതർ
അറിയിച്ചു.