കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് കോഴിക്കോട് സെന്ററില്‍ സ്പോട്ട് അഡ്മിഷന്‍
നടക്കുന്നു. സെപ്റ്റംബര്‍ 14, 15, 16 തീയതികളില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി രാവിലെ 10 മുതല്‍ 3 വരെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് കോഴിക്കോട് സെന്ററിലെത്തി അഡ്മിഷനെടുക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ബിരുദ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രായ പരിധി 30 വയസ്സ്. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍: 9544958182.