റേഷൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്ത എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് സെപ്റ്റംബർ 16 വരെ അവസരം. സപ്ലൈ ഓഫീസുകളിൽ നേരിട്ടോ അക്ഷയ കേന്ദ്രം / സിറ്റിസൺ ലോഗിൻ എന്നിവിടങ്ങളിലോ അപേക്ഷ നൽകി ആധാർ ലിങ്ക് ചെയ്യാം. 16ന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുടമയുടെയും കാർഡിലെ മറ്റ് അംഗങ്ങളുടെയും റേഷൻ വിഹിതം അനുവദിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഏതെങ്കിലും ഒരു അംഗത്തിന്റെ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ വിട്ടുപോയാൽ ആ കുടുംബത്തിലേക്കുള്ള റേഷൻവിഹിതം വെട്ടിച്ചുരുക്കുകയും ഇതോടൊപ്പം ആ പേരുകൂടി കാർഡിൽനിന്ന് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിൽ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാനും നിർദേശമായിട്ടുണ്ട്.