പനമരം ഗ്രാമ പഞ്ചായത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി എ.ബി.സി.ഡി ക്യാമ്പ് സെപ്റ്റംബര്‍ 14, 15, 16 തീയതികളില്‍ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടക്കുന്ന എ.ബി.സി.ഡി ക്യാമ്പില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പ് വരുത്തും. രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും നല്‍കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.
