റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഇന്നുമുതൽ(സെപ്റ്റംബർ 13) ഒക്ടോബർ 31 വരെ ഓൺലൈനായി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രം മുഖേനയോ https://civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ മുഖേനയോ അപേക്ഷിക്കാം.