പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി താമസിച്ചു പഠിക്കാന്‍ സൗകര്യങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടിക ജാതി, പട്ടിക വര്‍ഗ, ജനറല്‍ വിഭാഗത്തിലെ കുട്ടികളില്‍ നിന്നും സെലക്ഷന്‍ നടത്തുന്നു. ഈ വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സെപ്തംബര്‍ 17നു രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടത്തുന്ന എഴുത്തുപരീക്ഷക്ക് ഹാജരാകാവുന്നതാണ്. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രാക്തന ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി ബാധകമല്ല. എഴുത്തുപരീക്ഷക്ക് ഹാജരാകുമ്പോള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും രക്ഷിതാക്കള്‍ കൊണ്ടുവരേണ്ടതാണെന്ന് കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712597900.
