കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി സെപ്റ്റംബർ 19ന് രാവിലെ 10 മണിക്ക് തൃശ്ശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരുന്നു. സമിതിയുടെ പരിഗണനയിലുള്ള വിവിധ ഹർജികളിൻമേൽ പരാതിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തുകയും സമിതിയുടെ പ്രവർത്തനപരിധിയിൽ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികൾ/ സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്നും പരാതികൾ സ്വീകരിക്കുകയും ചെയ്യും.
സമിതി മുമ്പാകെ പരാതി സമർപ്പിക്കുവാൻ താല്പര്യമുള്ള വ്യക്തികളും സംഘടന പ്രതിനിധികളും പ്രസ്തുത യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷയെ പരാതി രേഖാമൂലം അറിയിക്കണം.