തുറയൂർ ഗ്രാമപഞ്ചായത്തിൽ വളർത്തു മൃഗങ്ങൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. നാളെ (സെപ്റ്റംബർ 15) മുതൽ 17 വരെ പാലച്ചുവട് മൃഗാശുപത്രിയിൽ രാവിലെ 10 മണി മുതൽ 1 മണി വരെയാണ് കുത്തിവെപ്പ് നടക്കുക.
മുൻപ് വാക്സിൻ എടുത്ത് കാലാവധി കഴിഞ്ഞതും ഇതുവരെ വാക്സിൻ സ്വീകരിക്കാത്തതുമായ മുഴുവൻ വളർത്തു മൃഗങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്തി നിർബന്ധമായും വാക്സിൻ നൽകണം. സെപ്റ്റംബർ 25 നുള്ളിൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വളർത്തു നായകൾക്കും പഞ്ചായത്ത് ലൈസൻസ് എടുക്കണമെന്നും അല്ലാത്ത പക്ഷം ദിവസേന 50രൂപ പിഴ ഈടാക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.