കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) നടത്തുന്ന എൻജിനീയറിങ് കോളേജുകളിൽ ബി.ടെക്കിന് പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ കേന്ദ്രീകൃത അലോട്ട്മെന്റ് മുഖാന്തിരം പ്രവേശനത്തിന് ഓപ്ഷൻ നൽകുന്നതിനുള്ള സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. വിദ്യാർഥികൾക്ക് താൽപ്പര്യമുള്ള കോളേജുകളിൽ ബി.ടെക് പ്രവേശനത്തിനുള്ള ഓപ്ഷൻ ഇവിടെ നിന്നും നൽകാവുന്നതാണ്. കൂടാതെ എൻജിനീയറിങ് പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ സംശങ്ങളും ഈ സെന്റർ വഴി ദുരീകരിക്കാവുന്നതാണ്. സെന്ററിൽ നിന്നുള്ള സേവനം സൗജന്യമാണ്.