കോഴിക്കോട് ജില്ലയില്‍ ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ 100 ശതമാനം പൂര്‍ത്തിയാക്കിയ ബി.എല്‍.ഒ മാരെ ജില്ലാ കലക്ടര്‍ ഡോ എന്‍. തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്തിപത്രവും ഫലകവും നല്‍കിയാണ് ബി.എല്‍.ഒ മാരെ ആദരിച്ചത്. എല്‍.എ.സി 31 കൊടുവള്ളി ബൂത്ത് നമ്പര്‍ 30 ലെ ബി.എല്‍.ഒ പി. എസ്. ജിഷ, എല്‍.എ.സി 24 പേരാമ്പ്ര ബൂത്ത് നമ്പര്‍ 141 ലെ ബി.എല്‍.ഒ പി. ജി.രാമചന്ദ്രന്‍, എല്‍.എ.സി 27 കോഴിക്കോട് നോര്‍ത്ത് ബൂത്ത് നമ്പര്‍ മൂന്നിലെ ബി.എല്‍.ഒ പി.ധന്‍രാജ് എന്നിവരാണ് 100 ശതമാനം ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കിയത്.
ചടങ്ങിൽ എഡിഎം സി.മുഹമ്മദ് റഫീഖ്, സബ് കലക്ടർ വി. ചെൽസാസിനി, ഡെപ്യൂട്ടി കലക്ടർമാരായ കെ.ഹിമ ഇ.അനിതകുമാരി, പുരുഷോത്തമൻ, വടകര ആർഡിഒ സി. ബിജു തുടങ്ങിയവർ പങ്കെടുത്തു.