കേരളത്തിലെ പ്രളയ ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.സി.സിയുടെ രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടികള്‍ പരിഹരിക്കാന്‍ ആര്‍.സി.സിയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. പ്രളയക്കെടുതി അനുഭവിക്കുന്ന രോഗികള്‍ക്ക് മുന്‍കൂര്‍ തിയതി നിശ്ചയിക്കാതെ തന്നെ തുടര്‍ പരിശോധനക്കായി ഡോക്ടറെ കാണാം. രജിസ്‌ട്രേഷന്‍ കാര്‍ഡ്, ചികിത്സാ രേഖകള്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അവയുടെ ഡ്യൂപ്ലിക്കേറ്റ് നല്‍കും. രോഗികള്‍ക്ക് കൊടുത്ത കീമോതെറാപ്പി മരുന്നുകള്‍ നഷ്ടപ്പെട്ടുപോയെങ്കില്‍ വീണ്ടും നല്‍കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെ. ശ്രീകുമാര്‍ (അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, 0471 2522438, 9447586977), അനില്‍കുമാര്‍.കെ (മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ഓഫീസര്‍ 0471 2522342, 9447102676), സുരേന്ദ്രന്‍ (പബ്ലിക് റിലേഷന്‍ ഓഫീസര്‍  0471 2522288, 9447797869) എന്നിവരെ വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഒന്‍പതു വരെയും അവധി ദിവസങ്ങളിലും 0471 2442541 എന്ന നമ്പരിലും ബന്ധപ്പെടാം.