തൃശൂർ ഗവ. ഡെന്റൽ കോളേജിലെ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്രതിമാസം 73,500 രൂപ വേതനത്തിൽ നിയമനം നടത്തുന്നതിനായി പ്രിൻസിപ്പാലിന്റെ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കമ്മ്യൂണിറ്റി ഡെന്റിസ്ട്രി വിഭാഗത്തിൽ പി.ജിയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, യോഗ്യത, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി മേയ് 11 രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം
