സമഗ്ര ശിക്ഷാ കേരളം, സ്റ്റാർസ് പദ്ധതികളുടെ 2025-26 വർഷത്തെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. അക്കൗണ്ടന്റ് ജനറലിന്റെ എംപാനൽഡ് ലിസ്റ്റിലുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളായിരിക്കണം. താൽപര്യപത്രത്തിന്റെ പകർപ്പ് www.ssakerala.in ൽ ലഭ്യമാണ്. മേയ് 16 നകം താൽപര്യപത്രം സമർപ്പിക്കണം.
