ജില്ലയിലെ ഡിജിറ്റല്‍ റീ സര്‍വേയുടെ ഭാഗമായി സര്‍വേയര്‍ തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഴുത്ത് പരീക്ഷ സെപ്റ്റംബര്‍ 18ന് രാവിലെ 10 മുതല്‍ 12 വരെ കോട്ടയം മംഗളം കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവരുടെ ലിസ്റ്റ് സര്‍വേവകുപ്പിന്റെ എന്റെ ഭൂമി പോര്‍ട്ടലില്‍ ലഭ്യമാണ്. ഹാള്‍ ടിക്കറ്റ് പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.
