ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാഭരണകൂടവും ബൈജൂസ് ലേണീംഗ് ആപ്ലിക്കേഷനും സംയുക്തമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ/നീറ്റ് പരിശീലം നല്‍കുന്നതിന്റെ ഭാഗമായി ടാബും, പഠന സാമഗ്രികളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വഹിച്ചു.

ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികള്‍ക്ക് 2 വര്‍ഷം സൗജന്യ പരിശീലനം നല്‍കും. ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നടപ്പാക്കുന്ന ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ പദ്ധതിയിലൂടെ നാലാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 3 വര്‍ഷത്തേക്ക് ബൈജൂസ് ലേണിംഗ് ആപ്പ് സൗജന്യമായി ഉപയോഗിക്കാം.

കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മണിലാല്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസിര്‍ സുധീഷ്, നോഡല്‍ ഓഫീസര്‍ പി.എ അബ്ദുള്‍ നാസര്‍, സെന്റര്‍ പ്രിന്‍സിപ്പള്‍ പി.ടി സജീവന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷഹബാസ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.