നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വിവധ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. ജൂനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ് 2 ഒഴിവ്. യോഗ്യത ബി.പി.ടിയും ഐ.എ.പി/കെ.എ.പി.സി രജിസ്ട്രേഷന്‍. സ്പീച്ച് തെറാപ്പിസിറ്റ് 1 ഒഴിവ്. യോഗ്യത ബി.എ.എസ്.എല്‍.പി വിത്ത് ആര്‍.സി.ഐ രജിസ്ട്രേഷന്‍. നഴ്സിങ് അസിസ്റ്റന്റ് 2 ഒഴിവ്. യോഗ്യത പ്ലസ്ടു പാസ്സ്. കൗണ്‍സിലര്‍ 1 ഒഴിവ്. യോഗ്യത എം.എസ്.ഡബ്ല്യു (ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന യുവതികള്‍ക്ക് മുന്‍ഗണന). പി.ആര്‍.ഒ 1 ഒഴിവ്. ഏതെങ്കിലും ബിരുദം, കംമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ് ഓഫീസ്). ഫാര്‍മസിസ്റ്റ് 1 ഒഴിവ്. ഡിഫാം/കെ പി സി രജിസ്ട്രേഷനോടുകൂടിയ ബി ഫാം. മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്തംബര്‍ 22 ന് രാവിലെ 9 ന് നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936 270604, 7736919799.

ലക്ചറര്‍ നിയമനം

ഐ.എച്ച്.ആര്‍.ഡിയയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് തസ്തികയില്‍ താത്കാലിക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 24 ന് രാവിലെ 9.30 ന് കോളേജില്‍ നടക്കും. താല്‍പര്യമുള്ളവര്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത പി.ജി, നെറ്റ് യോഗ്യത, ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയ്യതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളുമായി കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8547005060, 9387288283.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

മാനന്തവാടി സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയിറിംഗ് വിഷയത്തില്‍ ദിവസവേതനടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയിറിംഗില്‍ എം.ടെക് ബിരുദയോഗ്യതയുള്ള പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 28 ന് രാവിലെ 11 ന് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ രേഖകളുമായി ഹാജരാകണം. പി.എച്ച്.ഡി/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം

താല്‍ക്കാലിക നിയമനം

പേരിയ ഗവ.ഹൈസ്‌ക്കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് താല്‍ക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച സെപ്തംബര്‍ 19 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 04935 260168.

.