കൊഴിക്കോട് ജില്ലയിലെ ബാലുശ്ശേരി അനിമല്‍ ബെര്‍ത്ത് കണ്‍ട്രാള്‍ സെന്ററിലേക്ക് (എബിസി) വിവിധ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

വെറ്ററിനറി സര്‍ജന്‍-യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം. അഭിമുഖം സെപ്തംബര്‍ 22ന് പകല്‍ 11 മണി, ശമ്പളം: 44020. ഓപ്പറേഷന്‍ തീയേറ്റര്‍ സഹായി-യോഗ്യത: വി.എച്ച്.എസ്.സി (ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്). അഭിമുഖം സെപ്തംബര്‍ 22ന് പകല്‍ 11 മണി. ശമ്പളം: 25,000. അനിമല്‍ ഹാന്‍ഡേഴ്‌സ്- യോഗ്യത: കായിക ശേഷി. അഭിമുഖം സെപ്തംബര്‍ 22ന് ഉച്ചയ്ക്ക് രണ്ടുമണി. ശമ്പളം: 20,000. ഡോഗ് കാച്ചര്‍- യോഗ്യത: കായിക ശേഷി. അഭിമുഖം സെപ്തംബര്‍ 23ന് പകല്‍ 11 മണി.ശമ്പളം: ഒരു നായയ്ക്ക് 300 രൂപ. ക്ലീനിംഗ് സ്റ്റാഫ്- യോഗ്യത:കായിക ശേഷി. അഭിമുഖം സെപ്തംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടുമണി. ശമ്പളം: 12,000.

താല്‍പര്യമുളളവര്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതം കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍- 0495 2768075.