* തിങ്കളാഴ്ച മരിച്ചത് ആറുപേര്‍
മഴക്കെടുതികളില്‍പ്പെട്ട് സംസ്ഥാനത്ത് നിലവില്‍ 3274 ക്യാമ്പുകളിലായി 10,28,073 ആളുകള്‍ താമസിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 2,12,735 പേര്‍ സ്ത്രീകളും 2,03,847 പേര്‍ പുരുഷന്‍മാരുമാണ്. 12 വയസില്‍ താഴെയുള്ള 1,01,491 കുട്ടികളും ക്യാമ്പുകളിലുണ്ട്.
മഴക്കെടുതി സംബന്ധിച്ച അപകടസ്ഥിതി കുറഞ്ഞുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗസ്റ്റ് 17ന് രക്ഷപ്പെടുത്തിയത് 82,442 പേരെയും 18ന് 58,506 പേരെയും 19ന് 22,034 പേരെയും 20ന് 602 പേരെയുമാണ്. തിങ്കളാഴ്ച മരിച്ചത് ആറുപേരാണ്. മഴക്കെടുതികള്‍ തുടങ്ങിയതുമുതലുള്ള ആകെ മരണം 376 ആണ്.
ആശങ്കയൊഴിഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരും. ആരെങ്കിലും  ഒറ്റപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ രക്ഷിക്കും. അതിനുള്ള സജ്ജീകരണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.