പാലക്കാട് നെന്മാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിന്നും ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി കോയമ്പത്തൂരിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അളുവാശ്ശേരിയില്‍ അഖില(24) യുടെ ചികിത്സാ ചിലവിന് സര്‍ക്കാര്‍ ഏഴ് ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇന്നത്തെ മന്ത്രിസഭായോഗമാണ് തുക അനുവദിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വിദഗ്ധ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാലും കുതിരാനില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനാലുമാണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. മന്ത്രി എ കെ ബാലന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അടിയന്തിര ചികിത്സാ സഹായത്തിനായി ഇവരെ കോയമ്പത്തൂരില്‍ എത്തിച്ചത്.
ദുരന്തത്തില്‍ അഖിലയുടെ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും ഒരു സഹോദരിയുടെ   കുഞ്ഞും  ഒരു സഹോദരനും മരണപ്പെട്ടിരുന്നു.ഈ കുടുംബത്തില്‍ ദുരന്തത്തെ അതിജീവിച്ച ഏക വ്യക്തിയാണ് അഖില.