യു. എ. ഇയിൽ നിന്ന് 700 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യു. എ. ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും കിരീടാവകാശിയുമായ ഷേക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ ഈ വിവരം ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മലയാളി വ്യവസായിയായ യൂസഫലി പെരുന്നാൾ ആശംസ അറിയിക്കാൻ ഷേക്കിനെ നേരിൽ കണ്ടപ്പോഴാണ് അദ്ദേഹം ഈ വിവരം പറഞ്ഞത്. ഈ ഘട്ടത്തിൽ മലയാളികൾക്കും നാടിനും വേണ്ടി അദ്ദേഹത്തോടും യു. എ. ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിനോടും പ്രസിഡന്റ് ഷേക്ക് ഖലീഫ ബിൻ സയിദ് അൽ നഹ്യാനോടും കൃതജ്ഞത അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.