പത്തനംതിട്ട :സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. അമിതവില ഈടാക്കുന്നതായി പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അമിതവില ഈടാക്കിയതായി ബോധ്യപ്പെട്ടാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കും. ഒരു സാധനത്തിനും അമിതമായി വില ഈടാക്കരുത്. ജില്ല ദുരന്തത്തെ അഭിമുഖീകരിക്കുന്ന പ്രത്യേക സ്ഥിതി എല്ലാവരും മനസിലാക്കണം.ഇത്തരം പരാതികളെ ഗൗരവമായാണ് കാണുന്നതെന്നും കളക്ടര്‍ പറഞ്ഞു.
