കേരള മീഡിയ അക്കാദമിയുടെ പിജി ഡിപ്ലോമ കോഴ്സുകളുടെ 2022-23  ബാച്ചിന്റെ  ഉദ്ഘാടനം സെപ്റ്റംബർ 22ന് രാവിലെ 11 ന് നടക്കും. ദി ടെലഗ്രാഫ് എഡിറ്റർ  ആർ. രാജഗോപാൽ പ്രവേശനോദ്ഘാടനം നിർവഹിക്കും. ഫ്ളവേഴ്സ്   ചാനൽ മാനേജിങ് ഡയറക്ടർ ആർ. ശ്രീകണ്ഠൻനായർ മുഖ്യാതിഥിയാകും. സ്‌കോളർ ഇൻ  ക്യാമ്പസ് പ്രഭാഷണവും ഇതൊടൊപ്പം നടക്കും. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. ഡോ. എം. ലീലാവതി അനുഗ്രഹ പ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ, അധ്യാപകരായ കെ. അജിത്, വിനീത. വി.ജെ എന്നിവർ സംസാരിക്കും.