ഗവൺമെന്റ്/ ഗവൺമെന്റ്-എയ്ഡഡ്/ IHRD/ CAPE/ സ്വാശ്രയ  പോളിടെക്‌നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിച്ചിരിക്കുന്ന എല്ലാ അപേക്ഷകരും അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസുമടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസുമടച്ച് പ്രവേശനം നേടേണ്ടതാണ്, അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാകുന്നതാണ്.

മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ നേടുവാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 28നു വൈകിട്ട് നാലിനു മുമ്പായി അഡ്മിഷൻ നേടണം.