കേരള സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്ന് വിവിധ പദ്ധതിയിൻ കീഴിൽ വായ്പ എടുത്ത് കുടിശ്ശിക വരുത്തുകയും റവന്യു റിക്കവറി നടപടികൾ നേരിടുന്നതുമായ, നെയ്യാറ്റിൻകര താലുക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കായി സെപ്റ്റംബർ 24ന് രാവിലെ 10 മുതൽ നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ വച്ച് റവന്യു റിക്കവറി ഒത്തു തീർപ്പ് സംഗമം നടത്തുന്നു. ഗുണഭോക്താക്കൾ സംഗമത്തിൽ പങ്കെടുത്ത് പരമാവധി ആനുകൂല്യങ്ങൾ കൈപ്പറ്റി വായ്പാ കുടിശ്ശിക അടച്ചുതീർത്ത് അവസരം പ്രയോജനപ്പെടുത്തണം. ഫോൺ: 9400083155, 0471 2723155.