2022 ലെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചവരുടെ   വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി, സംവരണം, ഫീസാനുകൂല്യം എന്നിവ ഉൾപ്പെടുത്തിയുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ്സ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ റാങ്ക്‌ലിസ്റ്റിൽ മേലുള്ള പരാതികൾ പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 24 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.