ഞങ്ങളും കൃഷിയിലെക്ക് പദ്ധതിയുടെ ഭാഗമായി മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പിൻ്റെ അഭിമുഖ്യത്തിൽ ചടയമംഗലത്ത് പ്രവർത്തിക്കുന്ന സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്ര (ഐ.ഡബ്ലിയു.ഡി.എം.കെ) ത്തിൻ്റെ നേതൃത്വത്തിൽ
ജില്ലയിലെ ജനപ്രതിനിധികൾക്കും കർഷകർക്കുമായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച്ച 10 ന് ഏകദിന ശിൽപശാല നടക്കും. ജില്ലാ പ്രഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. ഉരുൾപ്പൊട്ടൽ സാധ്യതയും പ്രതിരോധവും, പ്രകൃതി വിഭവ പരിപാലനം, കാലാവസ്ഥാ വ്യതിയാനവും കൃഷിയും എന്നീ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ നൽകും.