ആലപ്പുഴ: ആന്ധ്രപ്രദേശ് സര്‍കാര്‍ 500 മെട്രിക് ടണ്‍ അരി ജില്ലയ്ക്ക് നല്‍കുമെന്ന് സബ് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ അറിയിച്ചു. ആന്ധ്ര സ്വദേശിയായ സബ്കളക്ടറുടെ ശ്രമഫലമായാണിത്.
ഇന്നു മുതല്‍ ജില്ലയിലെ എല്ലാ ക്യാമ്പുകളിലും ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ അനുവദിക്കും. അതില്‍ നിന്നും ക്യാമ്പിലുള്ളവര്‍ക്ക് അവരുടെ ബന്ധുക്കളെ വിളിച്ചു തങ്ങള്‍ സുരക്ഷിതര്‍ ആണെന് അറിയിക്കാന്‍ സാധിക്കും. കുട്ടനാട്ടില്‍ ഇന്ന് മുതല്‍ പോലീസ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
