വാതില്‍പ്പടി സേവന ഗുണഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വേളം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ ആകെ 125 ഗുണഭോക്താക്കളാണുള്ളത്. കിടപ്പിലായ രോഗികള്‍ക്ക് മരുന്ന് എത്തിക്കല്‍, സാമൂഹ്യ സുരക്ഷ, പെന്‍ഷന്‍ സഹായങ്ങള്‍ നല്‍കുക, മസ്റ്ററിങ് നടത്തുക തുടങ്ങിയ സേവനങ്ങളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ മുഖേന നല്‍കുക.

പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷനായി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സറീന നടുക്കണ്ടി, പി സൂപ്പി, സുമ മലയില്‍, പഞ്ചായത്ത് അംഗങ്ങളായ കെ.സി സിത്താര, സി.പി ഫാത്തിമ, വി.പി സുധാകരന്‍, അനീഷാ പ്രദീപ്, എം.സി മൊയ്തു, പഞ്ചായത്ത് സെക്രട്ടറി ഇ ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.