കൊയലേരി കുഞ്ഞികൃഷ്ണൻ നായരുടെ സ്മരണാർത്ഥം പുറക്കാട് അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകി കുടുംബം മാതൃകയായി. വീടിനോടു ചേർന്നുള്ള മൂന്നു സെൻ്റ് സ്ഥലമാണ് കുടുംബം അങ്കണവാടിക്കായി കൈമാറിയത്.

കുഞ്ഞികൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ സ്ഥലത്തിൻ്റെ ആധാരം ഭാര്യ മീനാക്ഷിയമ്മയിൽ നിന്ന് ഏറ്റുവാങ്ങി. തിക്കോടി  പഞ്ചായത്ത് പ്രസിഡന്റ് ജമീലാ സമദ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളയ പ്രനില സത്യൻ, ആർ വിശ്വൻ, കെ.പി ഷക്കീല , ബ്ലോക്ക് പഞ്ചായത്തംഗം  രാജീവൻ കൊടലൂർ, പഞ്ചായത്തംഗം ജയകൃഷ്ണൻ, സെക്രട്ടറി രാജേഷ് ശങ്കർ,  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും അങ്കണവാടി വർക്കർ രാധ നന്ദിയും പറഞ്ഞു.