ആലപ്പുഴ: നഗരത്തിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സബ് കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ. എസ്.ഡി.വി സെന്‍ട്രല്‍ സ്‌കൂളിലെ ക്യാമ്പംഗങ്ങളോടൊപ്പം ഭക്ഷണം കഴിച്ചും വിശേഷം തിരക്കിയും അദ്ദേഹം ഉച്ച സമയം ചിലവഴിച്ചു. ക്യാമ്പുകളിലെ ശുചിമുറികള്‍ സന്ദര്‍ശിച്ച് വൃത്തിയുറപ്പാക്കാനും അദ്ദേഹം മറന്നില്ല. ക്യാമ്പുകളില്‍ ശുചിത്വവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വൃത്തിയുള്ളതും രുചികരവുമായ ഭക്ഷണമാണ് ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു്.പുറക്കാട് എസ്.എന്‍.എം എച്ച്.എസ് 1, പുന്നപ്ര അറവുകാട് എച്ച്.എസ്, അറവുകാട് എല്‍.പി.എസ്, പുന്നപ്ര മുസ്ലീം യു.പി.എസ് , പുന്നപ്ര ഗവ.യു.പി.എസ് , പറവൂര്‍ പനയംകുളങ്ങര ഗവ.എച്ച്.എസ് , തണ്ണീര്‍മുക്കം സൗത്ത് കെ.ഇ കാര്‍മല്‍ ,അമ്പലപ്പുഴ നോര്‍ത്ത് എസ്.എന്‍.ഡി.പി ഹാള്‍ എന്നീ സ്‌കൂളുകളിലാണ് അദ്ദേഹം സന്ദര്‍ശിച്ചു.
