കേരള ചരിത്ര ഗവേഷണ കൗൺസിൽ 2022 ജൂലൈ 25 ന് ആരംഭിച്ച ഓൺലൈൻ ബുക്ക് ഫെസ്റ്റിവൽ ഒക്ടോബർ 31 വരെ തൂടരും. കേരള ഗസറ്റിയേഴസ് ഡിപ്പാർട്ടുമെൻറ് പ്രസിദ്ധീകരിച്ചതും കെ.സി.എച്ച്.ആർ പ്രസിദ്ധീകരിച്ചതുമായ പുസ്തകങ്ങൾക്ക് 20 – 50 % വിലക്കിഴിവിൽ ആവശ്യക്കാർക്ക് ഓൺലൈനായി വാങ്ങാം.
ഓൺലൈൻ ഫെസ്റ്റിൻറെ ഭാഗമായി ‘കെ.സി.എച്ച്.ആർ ബുക്ക് ബോക്‌സ് ഓഫർ’ എന്ന പ്രത്യേക ആനുകൂല്യവും ഒരുക്കിയിട്ടുണ്ട്. ചരിത്ര പുസ്തകങ്ങളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ചരിത്രവുമായി ബന്ധപ്പെട്ട 14 പുസത്കങ്ങളടങ്ങിയ ബുക്ക് ബോക്‌സ് 50% അധികം വിലകിഴിൽ പൊതുജനങ്ങൾക്ക് വാങ്ങാം. 5020 രൂപ വിലവരുന്ന പുസ്തകങ്ങളടങ്ങിയ ബുക്ക് ബോക്‌സിന് 2600/- രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആദ്യത്തെ 100 ബുക്കിംഗുകൾക്ക് മാത്രമായി ഈ ആനുകൂല്യം നിജപ്പെടുത്തിയിരിക്കുന്നു. ഓൺലൈൻ ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവരങ്ങൾ കെ.സി.എച്ച്.ആർ വെബ്‌സൈറ്റിൽ (www.kch.ac.in) ലഭിക്കും.