അടിമാലി ഐ.സി.ഡി.എസ് അഡീഷണല്‍ പ്രോജക്ട് പരിധിയിലെ വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഉളളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും 18-46നും ഇടയില്‍ പ്രായമുള്ളവരും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസാകാത്തവരും 18-46നും ഇടയില്‍ പ്രായമുള്ളവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നവര്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഒക്ടോബര്‍ 15 വൈകിട്ട് 5 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും കുഞ്ചിത്തണ്ണിയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ഐ.സി.ഡി.എസ് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04865 265268.
