സർക്കാർ/ സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സ് സീറ്റുകളിലേക്ക് പ്രവേശനത്തിന് ഉള്ള അവസാന ഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് തിരുവനന്തപുരം പാളയത്തുള്ള എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഹെഡ് ഓഫീസിൽ സെപ്റ്റംബർ 27ന് നടക്കും. രാവിലെ 10 മണി മുതൽ 11 വരെ എൽ.ബി.എസ് ഹെഡ് ഓഫീസിൽ വച്ച് ആണ് രജിസ്ട്രേഷൻ. അന്നേ ദിവസം രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ സ്‌പോട്ട് അലോട്ട്‌മെന്റിന് പരിഗണിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യുന്നവരുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ തുടർന്ന് അലോട്ട്‌മെന്റ് നടത്തുന്നതാണ്. പ്രോസ്‌പെക്ട്‌സ് പ്രകാരം പ്രവേശന യോഗ്യത നേടിയവർക്ക് മാത്രമേ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്ന് തന്നെ ടോക്കൺ ഫീസ് അടയ്ക്കണം. ഒരു കോളേജിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ആ കോളേജിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ഉണ്ടെങ്കിൽ മാത്രമേ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. അലോട്ട്‌മെന്റ് ലഭിച്ചവർ സെപ്റ്റംബർ 29ന് 4 മണിക്ക് മുമ്പ് അതതു കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ: 0471-2324396, 2560327,  വെബ്‌സൈറ്റ്: www.lbscentre.kerala.gov.in.