കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളിൽ 2019 മാർച്ച് മാസം മുതൽ അംശാദായം ഒടുക്കുന്നതിൽ വീഴ്ച വന്നത് മൂലം അംഗത്വം റദ്ദായവർക്ക് പിഴ സഹിതം അംശാദായം ഒടുക്കി റദ്ദായ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് 2022 സെപ്റ്റംബർ 30 വരെ മാത്രമേ അവസരമുള്ളു. പ്രസ്തുത കാലയളവിൽ അംഗത്വം റദ്ദായി കുടിശ്ശിക പുതുക്കാത്ത അംഗങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അംഗത്വ പാസ്സ് ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ നിലവിലെ മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചർ എന്നിവ സഹിതം അംഗങ്ങൾ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അംഗത്വം പുതുക്കേണ്ടതാണ്. ഫോൺ: 0471 2325582, 8330010855.