കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സ് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം സെപ്റ്റംബർ 25 വൈകിട്ട് 5 വരെ. അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് സെപ്റ്റംബർ 27 വൈകിട്ട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.