വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്ക്‌നിക്ക്‌ കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്. ആർ. പി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ   എസ്.എസ്.എൽ.സി/ തത്തുല്യ കോഴ്‌സും ഐ.ടി.ഐ-ൽ (മെഷിനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ഓപ്പറേറ്റർ, ഫൗണ്ടൺറി മാൻ, ടൂൾ & ഡൈമേക്കർ (ജിഗ്‌സ് ആന്റ് ഫിക്‌സ്‌ച്ചേർസ്), ടൂൾ & ഡൈമേക്കർ (ഡൈസ് & മോൾഡ്)  ഇവയിൽ ഏതെങ്കിലുമൊരു ട്രേഡിൽ ഐടിഐ പാസ്സായവരോ ഫിറ്റിംഗ്/ കാർപെന്ററി/ ടർണിംഗ് ട്രേഡിൽ റ്റി. എച്ച്. എസ്. എൽ.സി പാസ്സായവരോ ആയിരിക്കണം.  അപേക്ഷ ഫോറം 60 രൂപ (എസ്.എസി, എസ്. റ്റിവിഭാഗക്കാർക്ക് 30 രൂപ) നിരക്കിൽ സെൻട്രൽ പോളിടെക്‌നിക്‌ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 10നു വൈകിട്ട് നാലു മണിവരെ.  കൂടുതൽ വിവരങ്ങൾക്ക്:  0471-2360391.