വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വർക്ക്ഷോപ്പ് നടത്തും. ഒക്ടോബർ 12 മുതൽ 14 വരെ കളമശ്ശേരി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് (കെഐഇഡി) ക്യാമ്പസിലാണ് വർക്ക്ഷോപ്പ്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെടെ 2950 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവർ ഒക്ടോബർ മൂന്നിന്  മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 2550322/ 9605542061.