സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ നിയമനം

ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സപ്പോര്‍ട്ടിംഗ് എഞ്ചിനീയറെ നിയമിക്കുന്നതിനായി പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി), എം.സി.എ/എം.എസ്.സി, ഐ.ടി/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡി.ബി.ടി.എസ് മേഖലയില്‍ 6 മാസത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം സെപ്തംബര്‍ 30 ന് വൈകിട്ട് 5 നകം പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 203824.

വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. സെപ്റ്റംബര്‍ 28 രാവിലെ 11 ന് പഞ്ചായത്തില്‍ കൂടിക്കാഴ്ച നടക്കും. റെഗുലര്‍ ബാച്ചിലുള്ള എം.എസ്.ഡബ്ല്യു/വുമണ്‍ സ്റ്റഡി/സൈക്കോളജി/സോഷ്യോളജി എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഹാജരാകണം. ഫോണ്‍: 04935 230325.

സീനിയര്‍ മാനേജര്‍ നിയമനം

കോട്ടയം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ ( ഫിനാന്‍സ് & അക്കൗണ്ട്സ്) തസ്തികയില്‍ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത് സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.സി.എ / എ.ഐ.സി. ഡബ്ലൂ.എ യോഗ്യതയും ഏഴു വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 01/01/2022 ന് 45 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 11 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം. ഈഴവ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗക്കാരേയും തുടര്‍ന്ന് ഓപ്പണ്‍ വിഭാഗക്കാരേയും പരിഗണിക്കും. ഫോണ്‍ : 0484 2312944.