മുക്കം നഗരസഭയിൽ തെരുവ് നായകൾക്ക് വാക്സിൻ നൽകി. മുക്കം നഗരസഭയും മുക്കം റോട്ടറി ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് തെരുവ് നായകൾക്ക് വാക്സിൻ നൽകുന്നത്.

നഗരസഭയിലെ എല്ലാ തെരുവ് നായകൾക്കും വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ക്യാച്ചർമാരാണ് നായകളെ പിടിക്കുന്നത്. ഒരു മാസത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കും. പേവിഷ ബാധക്കെതിരെയുള്ള വാക്സിനാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. വളർത്തു നായകൾക്ക് മുക്കം മൃഗാശുപത്രിയിൽ വാക്സിൻ നൽകി വരുന്നുണ്ട്.

നഗരസഭാ ചെയർമാൻ പി.ടി ബാബുവിന്റെ നേതൃത്വത്തിൽ മുക്കം ടൗണിലാണ് വാക്സിൻ നൽകുന്നതിന് തുടക്കമായത്. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. നീന കുമാർ, ഡോ. ജയതിലക്, കെ.പിഅനിൽകുമാർ, ഡോ. മനോജ്, സിബി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.