മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സമാന്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സെപ്റ്റംബര്‍ 27 ന് രാവിലെ 11 മുതല്‍ 1 മണി വരെ സിറ്റിംഗ് നടത്തും. കല്ലറ, മാണിക്കല്‍, നന്ദിയോട്, നെല്ലനാട്, പാങ്ങോട്, പെരിങ്ങമ്മല, പുല്ലമ്പാറ, വാമനപുരം, എന്നീ ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു.
