ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022-2023 മില്‍ക്ക് ഷെഡ് വികസന പദ്ധതി (എംഎസ് ഡിപി) നടപ്പിലാക്കാന്‍ താല്പര്യമുളളവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 20 വരെ ക്ഷീര വികസന വകുപ്പിന്റെ https:ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്തു അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടാം.

കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി കൃഷി സിംചായി യോജന (പി.എം.കെ.എസ്.വൈ) പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതിച്ചെലവിന്റെ അനുവദനീയ തുകയുടെ 55 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 45 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7034832093, 9446521850, 9495032155, 947411709.

സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലാൻഡ് യൂസ് പ്ലാൻ അറ്റ് എൽ എസ് ജി എൽ ലെവൽ എന്ന പദ്ധതിയുടെ ഭൂവിനിയോഗ പ്ലാൻ തയ്യാറാക്കുന്നതിനാവശ്യമായ ഫീൽഡ് പഠനത്തിനും ഫീൽഡ് തലത്തിലെ അനുബന്ധ വിവരശേഖരണം നടത്തുന്നതിനും ലോക്കൽ റിസോഴ്സ് പേഴ്സനെ നിയമിക്കുന്നു. ഏതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം ൽ. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 28നു വൈകുന്നേരം 5 മണി.