ജില്ലയിൽ ഇതുവരെ  ആധാർ-വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചത് 4,22,858 പേർ. റെപ്രസന്റേഷന്‍ ഓഫ് ദ പീപ്പിള്‍സ് ആക്ട് 1951ല്‍‍ വരുത്തിയ ഭേദഗതി പ്രകാരം എല്ലാ വോട്ടര്‍മാര്‍ക്കും ആധാര്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാവുന്നതാണ്.

കലക്ടറേറ്റ്, താലൂക്ക്, വില്ലേജ് തുടങ്ങി എല്ലാ ഓഫീസുകളിലും ആധാർ വോട്ടർ ഐഡി ലിങ്കിംഗ് ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ബിഎൽഒ മാർ വീടുകളിലെത്തി ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നുണ്ട്.

കോളേജുകള്‍, എസ് സി-എസ് ടി കോളനികള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവിടങ്ങളിലും ആധാര്‍ കാര്‍ഡ് ലിങ്കിംഗ്  പുരോഗമിച്ചു വരികയാണ്.
എല്ലാ വോ‌ട്ടര്‍മാരും വോട്ടര്‍ ഹെല്‍പ് ലെെന്‍ ആപ്പ് മുഖേന ആധാർ – വോട്ടർ ലിങ്കിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. ആധാർ വോട്ടർ പട്ടിക ലിങ്കിംഗ് പൂർണ്ണമായും പൂർത്തിയാക്കിയ ബി.എൽ.ഒ മാരെ ജില്ലാ കലക്ടർ പ്രശസ്തിപത്രവും ഫലകവും നൽകി ആദരിച്ചിരുന്നു.