നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോസ്മോള്‍ മീഡിയം എന്റര്‍പ്രൈസ്സിന്റെയും ആഭിമുഖ്യത്തില്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റില്‍ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ‘ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍’ എന്ന വിഷയത്തില്‍ എസ് സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ  25 യുവതി യുവാക്കള്‍ക്ക് സ്റ്റൈപെന്റ്‌റോടു കൂടിയാണ് പരിശീലനം. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ വരെ കളമശ്ശേരി കിഡ് ക്യാമ്പസില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ 50 വയസ്സിന് താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം.

ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ് സോളാര്‍ വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസ്സുകളും ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റില്‍ ഒക്ടോബര്‍ 10 ന് മുന്‍പ് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890 / 2550322/9605542061.