ഇടുക്കി നെടുംകണ്ടം സർക്കാർ പോളിടെക്നിക് കോളജിൽ 2022-23 അധ്യയന വർഷത്തേക്കുള്ള കമ്പ്യൂട്ടർ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് എൻജിനിയറിങ് എന്നീ കോഴ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 29ന് കോളേജ് ഓഫീസിൽ നടക്കും. അപേക്ഷാ സമയത്ത് സമർപ്പിച്ച എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകർത്താവിനോടൊപ്പം എത്തണം. വെബ്സൈറ്റ്: polyadmission.org/let ഫോൺ: 04868 234082, 9497690451, 9497761221.