കേരള സർക്കാരിന്റെ തൊഴിലും നൈപുണ്ണ്യ വകുപ്പിന് താഴെ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നി പി.ജി ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുകൾ ഉണ്ട്.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിക്ക് 55 ശതമാനം മാർക്കുള്ള താല്പര്യമുള്ള വിദ്യാർഥികൾ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് (കെഎസ്‌ഐഡി വെബ്‌സൈറ്റിൽ ലഭ്യമാണ്) സെപ്റ്റംബർ 29നു വൈകിട്ട് 5ന് മുൻപായി അപേക്ഷിക്കണം. സെപ്റ്റംബർ 30നു ഓൺലൈൻ അഭിമുഖം നടത്തി അതിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.ksid.ac.in.