കോളപ്ര ഗവ. എല്‍. പി സ്‌കൂളില്‍ ടാലന്റ് ലാബിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ് 2022 ചിത്രരചന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തി അഭിരുചിയുള്ള മേഖലയില്‍ പ്രോത്സാഹനവും പിന്തുണയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടാലന്റ് ലാബിന്റെ പ്രവര്‍ത്തനം. ഗ്രാമപഞ്ചായത്തംഗം ശ്രീജിത്ത് സി.എസ്, അറക്കുളം എ.ഇ.ഒ കെ.വി രാജു, ഹെഡ്മിസ്ട്രസ് ഷാലിമോള്‍ സി.എസ്, പി.ടി.എ പ്രസിഡന്റ് റജി.കെ.കെ, എന്നിവര്‍ പരിശീലനപരിപാടിയില്‍ സംസാരിച്ചു. ബി.ആര്‍.സി ട്രെയ്‌നര്‍ അനീഷ് നാരായണന്‍ ക്ലാസ് നയിച്ചു.