ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന പോതമേട് വ്യൂപോയിന്റും വ്യൂപോയിന്റ് മുതല്‍ മൂന്നാര്‍ കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റേഷന്‍ പരിസരം വരെയുള്ള പാതയോരവും ശുചീകരിച്ചു. ഡി.റ്റി.പി.സി.യുടെ നേതൃത്വത്തില്‍ മൂന്നാര്‍, പള്ളിവാസല്‍ ഗ്രാമ പഞ്ചായത്തുകള്‍, വിവിധ കോളേജുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമുള്ള ടൂറിസം ക്ലബ്ബുകള്‍, അഡ്വഞ്ചര്‍ ടൂറിസം ഓപ്പറേറ്റേഴ്സ്, വ്യാപാരികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ സംസ്‌ക്കരണത്തിനായി മൂന്നാര്‍ ഗ്രാമപഞ്ചായത്തിന് കൈമാറി.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ നിര്‍വ്വഹിച്ചു. പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി. ജി. പ്രജീഷ് കുമാര്‍ അധ്യഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങള്‍, മൂന്നാര്‍ ഡി.റ്റി.പി.സി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് റോയി ജോസഫ്, ഡി റ്റി പി സി ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ തുടങ്ങി നൂറോളം പേര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
