ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ടൂറിസം ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വാഗമണില്‍ ടൂറിസം സെന്ററും പരിസരവും ശുചീകരിച്ചു. ഏലപ്പാറ ഗ്രാമപഞ്ചായത്ത്, ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം ക്ലബ് വാഗമണ്‍, പാലൊഴുകുംപാറ വികസന സമിതി, വാഗമണ്‍ ഡസ്റ്റിനേഷന്‍ മേക്കേഴ്സ്, ഹരിത കര്‍മ്മസേന, ഡി. ടി. പി. സി. പ്രതിനിധികള്‍ തുടങ്ങിയവര്‍ ശുചീകരണ പരിപാടിയില്‍ പങ്കാളികളായി. ഏലപ്പാറ പഞ്ചായത്തംഗം സിനി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. മൊട്ടക്കുന്നില്‍ ആരംഭിച്ച ശുചീകരണ പരിപാടി പാലൊഴുകും പാറയില്‍ സമാപിച്ചു. ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി മൊട്ടക്കുന്നില്‍ പട്ടംപറത്തലും സംഘടിപ്പിച്ചു.
