ലഹരി വിമുക്ത കേരളം കാമ്പെയ്‌ന്റെ മുന്നോടിയായുള്ള അധ്യാപക പരിവര്‍ത്തന പരിപാടിയുടെ കട്ടപ്പന ഉപജില്ലാതല പരിശീലനം ആരംഭിച്ചു. കട്ടപ്പന ഗവ ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായി 29 വരെയാണ് പരിശീലനം.
ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങുന്ന ലഹരി വിമുക്ത കേരളം കാമ്പെയ്‌ന്റെ മുന്നോടിയായി കട്ടപ്പന ഉപജില്ലയിലെ ഒന്നു മുതല്‍ +2 വരെയുള്ള ഗവ, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍എയ്ഡഡ് സ്‌കൂളുകളിലെ 1,200ല്‍ അധികം വരുന്ന അധ്യാപകര്‍ക്കാണ് വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി പരിശീലനം നല്‍കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ്, പോലീസ് തുടങ്ങിയവ വകുപ്പുകളുടെ സഹായത്തോടെയാണ് മൂന്ന് ദിവസം നീളുന്ന പരിശീലനം.

ഇരട്ടയാറില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കട്ടപ്പന പോലീസ് സ്റ്റേഷന്‍ എസ്. എച്ച.് ഒ. വിശാല്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബി. ആര്‍. സി. ബി. പി. സി. ഗിരിജ കുമാരി എന്‍. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന ഡി. ഇ. ഒ. ഇന്‍ ചാര്‍ജ് വിനോദ് കെ. ആര്‍, ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ ജോസഫ് മാത്യു, ഇരട്ടിയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജി ജോസഫ്, പ്രഥമ അധ്യാപകന്‍ ജോര്‍ജുകുട്ടി എം. വി, ടോജി ടോം തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥന്‍ സാബുമോന്‍ എം.സി, ബിനു ജോസഫ് പോലീസ് ഉദ്യോഗസ്ഥനായ ഷംസുദ്ദീന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

കട്ടപ്പന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം പ്രശാന്ത് രാജൂ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടോമി ഫിലിപ്പ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. നഗരസഭാ കൗണ്‍സിലര്‍ ധന്യ അനില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രാജി എം, തുടങ്ങിയവര്‍ സംസാരിച്ചു. എക്സൈസില്‍ നിന്നുള്ള എം.ഡി. സജീവ് കുമാര്‍ ക്ലാസുകള്‍ നയിച്ചു.